Saturday, August 7, 2021

ആഹാരം

 08/07/2021 മുതൽ 28/07/2021.വരെ ചോറ് ഞാൻ കഴിച്ചിട്ടില്ല. അത്രയും ദിവസം ശർക്കര കാപ്പിയും കൊള്ളിയും ആയിരുന്നു എൻ്റെ ഭക്ഷണം.

പ്രയാണം

 29/07/2021 ൽ എവിടേക്കെന്ന് പറയാതെ 700/- രൂപയുമായി വീട്ടിൽ നിന്നും ഇറങ്ങി പോന്നു. എൻ്റെ സ്നേഹനിധിയായ ഭാര്യ,, അവരുടെ ശത്രു ആയ എന്നെ കൊടുങ്ങല്ലൂർ ബസ്സ്റ്റാൻഡിൽ കൊണ്ടാക്കി തന്നു. എവിടേക്കെന്ന് ചോദിച്ചില്ല. പണം അയക്കുക, ഓണത്തിന് വന്ന് പൊയ്കോള്ളു, ഇത്രയും പറഞ്ഞു. 

ആരോടും പറഞ്ഞില്ലഎങ്കിലും എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എങ്ങോട്ട് പോകണമെന്ന്. 

ഒരു മുന്നറിയിപ്പും കൊടുക്കാതെ ഉദ്ദേശിച്ചിടത്ത് ഞാൻ എത്തി. അവർ എനിക്ക് ഒരു വാടകവീട് ശരിയാക്കി തന്നു. പുതിയ പിക്കപ്പ് ബുക്ക് ചെയ്തു. മീൻകച്ചവടം ചെയ്യാനാണ് പ്ലാൻ.

ഇവിടെ നിന്നുകൊണ്ട് എനിക്ക് രക്ഷപെടണം.രണ്ട് ദിവസം മുമ്പ് വരെ എന്നെ മാനസികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ ഭാര്യയുടെ മെസ്സേജ് വരാറുണ്ടായിരുന്നു. ഇപ്പോൾ അവർ സ്വയം ബ്ലോക്ക് ചെയ്തു. പണിശരിയാകുന്നതിന് മുമ്പ് പണം അയക്കാൻ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും.

ഇനി ഒരാഴ്ച കൂടി കാത്തിരുന്നാൽ പണം അയക്കാൻ സാധിക്കും.

Saturday, July 17, 2021

പട്ടിണി ജീവിതം 1st DAY

  അങ്ങനെ, ടിക്കറ്റ് ബുക്ക്  ചെയ്ത് ഒരു വർഷത്തെ കാത്തിരിപ്പും മൂന്നാമത്തെ ഫ്ലൈറ്റ് മാറ്റവും  കഴിഞ്ഞ് ‌നാട്ടിൽ എത്തി.

വന്നപ്പോൾ പണിയില്ലാത്ത ഭർത്താവിനെ ഭാര്യക്ക് വേണ്ട. ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോകണം. 

ദോഷം പറയരുതല്ലോ ഇത് ഭാര്യയുടെ നാട്ടിൽ ഭാര്യ എന്നോട് പറയാതെ വാടകക്ക് എടുത്ത വീടാണ്. (വാടക ഇത് വരെയും കൊടുത്തത്‌ഞാൻ ആണ്, ഭാര്യക്ക് ജോലിയോ വരുമാനമോ ഇല്ല. അതിന്റെ അഹങ്കാരമൊന്നും ഇല്ലാന്നേ) വീട് മാറിയതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വിളിച്ചപ്പോൾ വീട് മാറിയെന്ന് പറഞ്ഞു കേട്ടോ.

ഞാൻ 2009 അവസാനം ആണ് വാടക വീട്ടിലേക്ക് താമസം മാറുന്നത്. 2020 അവസാനം വരെ അവിടെ ആയിരുന്നു. ചെറിയ വാടകയ്ക്ക് ഉള്ള വീടായിരുന്നു അത്. കുറേനാളായി ഭാര്യയുടെ സ്റ്റാറ്റസിന് ആ വീട് പോരാതായിട്ട്. അവിടുന്ന് എന്നോട് പറയാതെ ഇതിപ്പോൾ മൂന്നാമത്തെ വീട്ടിലാണ് ഇപ്പോൾ താമസം. 

ഞാൻ എടുത്ത വീടിന്റെ വാടക 2500/- അത് പോരാത്തതുകൊണ്ട് 5000/- ത്തിന്റെ വീട്ടിലേക്ക് മാറി. വാടക കൊടുക്കാൻ പറ്റാതായപ്പോൾ 3000/- ത്തിന്റെ മറ്റൊരു വീട്ടിലേക്ക് മാറി. പിന്നെ അവിടുന്ന് സ്വന്തം വീട്ടിനടുത്തേക്ക് 4000/- ത്തിൻ്റെ വീട്ടിലേക്ക് മാറി. അവിടുത്തെ വിശേഷങ്ങൾ ആണ് ഇനി നാളെ മുതൽ ഞാൻ എഴുതാൻ പോകുന്നത്😊


Friday, January 22, 2021

 i don't know.. what can i do? life is😕😖😖😖😖😖 failiar.


Friday, May 1, 2020

വിശുദ്ധ റമളാൻ,,,

     നമസ്കാരം,,
പുണ്യ റമദാൻ വ്രതം എത്ര ആയെന്നു അറിയില്ല. എന്തായാലും രണ്ടാമത്തെ നോമ്പ് ദിനം മുതൽ രാത്രി കഴിക്കാൻ ഉള്ള ചോറ് എന്നും കിട്ടുന്നുണ്ട്. അതൊരു വലിയ ഭാഗ്യം തന്നെ ആണ്..
അത് എത്തിച്ചു തരുന്നവർക്ക് അതിന്റെ പുണ്യം ലഭിക്കട്ടെ..

Thursday, April 30, 2020

28 ന് നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്ത് വച്ചതായിരുന്നു ഞാൻ. ഇനിയെന്ന് നാട്ടിൽ എത്തുമെന്ന് അറിയില്ല.
23ന് ആദ്യ നോമ്പ് തുടങ്ങിയ അന്ന് കമ്പനി വില്ലയിൽ നിന്നും കമ്പനി ഫ്ലാറ്റിലേക്ക് താമസം മാറ്റി ഞങ്ങൾ എല്ലാവരും.
അന്ന് മുതൽ കുക്കിംഗ് നിർത്തേണ്ടി വന്നു.
ഒരു മാസമായി ഞാൻ ഒറ്റയ്ക്ക്, ഒന്നിടവിട്ട ദിവസങ്ങളിൽ കറിവച്ച് ഫ്രിഡ്ജിൽ വക്കുകയാണ് പതിവ്. ഇപ്പോൾ ഫ്രിഡ്ജിൽ എൻ്റെ കറിവക്കാൻ ഇടമില്ലാതായി.
ഇതുവരെയും കിച്ചൻ വേണ്ടാത്തവർക്ക് ഇപ്പോൾ കിച്ചനും ഫ്രിഡ്ജും വേണം.
അങ്ങനെ ഞാൻ ഒഴിഞ്ഞു കൊടുത്തു.
രാവിലെ ഒരു വെജിറ്റബിൾ സാൻ്റ് വിച്ചും ഉച്ചയ്ക്ക് കുബൂസ് അല്ലെങ്കിൽ ചപ്പാത്തി. കൂടെ ഒരു ഓംലൈറ്റ്. രാത്രി ഇപ്പോൾ6 ദിവസവും നോമ്പ് തുറക്ക് കൊടുക്കുന്ന ബിരിയാണി ചോറ് കിട്ടുന്നത് കഴിക്കും. അതൊരു ആശ്വാസം ആണ്.